ഗോവന്‍ കാഴ്ചകള്‍ വീണ്ടും.
കലാംഗുഡെ ബീച്ചില്‍നിന്നുള്ള ദൃശ്യങ്ങള്‍ - സാഹസികന്മാര്‍ വാട്ടര്‍സ്കൂട്ടറില്‍ കുതിക്കാനും പാരച്യൂട്ടില്‍ തൂങ്ങി തിരകള്‍ക്കുമീതെ പറക്കാനും ഇവിടെയെത്തുന്നു. ഒരു കിലോമീറ്ററകലെ ഒരു പാരച്യൂട്ട്. ഏതോ സായിപ്പന്മാര്‍ പാരാസെയ് ലിംഗ് നടത്തുകയാണ്. വിദേശത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ ഇത്തരം അഭ്യാസങ്ങള്‍ നടത്താം.
ഇതൊരു വാട്ടര്‍സ്കൂട്ടറാണ്. നാട്ടുകാരായ പയ്യന്മാരുടെ ഹരമാണിത്. പരസ്യങ്ങളില്‍ കാണുന്ന ബോളീവുഡ് താരങ്ങളെപ്പോലെ തിമര്‍ക്കുകയാണവര്‍ - ഇതില്‍ കയറാന്‍ വിദേശികളെ അധികം കണ്ടില്ല. അവര്‍ക്ക് ആകാശയാനമാണു പത്ഥ്യമെന്നു തോന്നുന്നു. അല്ലെങ്കിലും സായിപ്പിന്‍റെ കണ്ണ് ഉയരങ്ങളിലാണല്ലോ.
ഇതാ രണ്ടെണ്ണം തിമര്‍ക്കുന്നു
ഒരെണ്ണംകൂടി കടലിലേക്കിറങ്ങാന്‍ വെമ്പിനില്‍ക്കുകയാണ്. അതോ ഒന്നോടി കരയില്‍ വിശ്രമിക്കാന്‍ വന്നതോ?
കരയും തിരയും. നുനുത്തമണലില്‍ തിരവന്നിറങ്ങുന്നത് നല്ല കാഴ്ചയാണ്. നനവുള്ള മണല്‍ കണ്ണാടിപോലെ തിളങ്ങുന്നു. പശ്ചാത്തലത്തില്‍ കടല്‍ക്കുളിക്കാര്‍ -
Thursday, 23 February 2012
Wednesday, 22 February 2012
Monday, 20 February 2012
പറങ്കികളുടെ നാട്ടിലേക്ക് - ഗോവ ന്‍ കാഴ്ചകള്‍ -1
ഇത്തവണ മറുനാടന്‍ കാഴ്ചകളാവട്ടെ. ഗോവ.
അഗോഡക്കോട്ട - ഡോള്‍ഫിന്‍പോയന്‍റില്‍നിന്നൊരു കാഴ്ച. 1609-12 ലാണ് പോര്‍ച്ചുഗീസുകാര്‍ ഇതു നിര്‍മ്മിച്ചത്. മാണ്ഡോവിനദിയിലൂടെയുള്ള കച്ചവടം കൈക്കലാക്കാന്‍
മഞ്ഞില്‍പുതച്ച പ്രഭാതം - സുവാരിനദിക്കുമുകളിലൊരു സൂര്യോദയം
ബോം ജീസസ് (ഇന്‍ഫാന്‍റ് ജീസസ് - ഉണ്ണിയേശുതന്നെ)ബസിലിക്കക്കുമുകളില്‍ സപ്തവര്‍ണക്കുടയുമായി സൂര്യന്‍ - നിര്‍മ്മാണം 1594-1605 കാലത്ത്.
ഡോള്‍ഫിനെത്തേടി - അഗോഡക്കോട്ടയുടെ താഴെക്കൂടി ഡോള്‍ഫിന്‍പോയന്‍റിലേക്കൊരു കടല്‍യാത്ര. ഒരാള്‍ക്ക് 200 രൂപയാണു നിരക്ക്. ഗാമയുടെ നാട്ടുകാരല്ലേ? പിടിച്ചുപറി പൈതൃകമായിക്കിട്ടിയതാണ്.പോട്ടെ എന്നുവയ്ക്കാം.
അതാ!...ഡോ..ള്‍ഫിന്‍ - അന്‍പതുവാരയ്ക്കപ്പുറത്ത് അതു തലകുത്തി മറിയുന്നു. പത്തുമിനിട്ടുനേരത്തേക്ക് ഒരു ഡോള്‍ഫിന്‍ സര്‍ക്കസ്സ്.
അഗോഡക്കോട്ട - ഡോള്‍ഫിന്‍പോയന്‍റില്‍നിന്നൊരു കാഴ്ച. 1609-12 ലാണ് പോര്‍ച്ചുഗീസുകാര്‍ ഇതു നിര്‍മ്മിച്ചത്. മാണ്ഡോവിനദിയിലൂടെയുള്ള കച്ചവടം കൈക്കലാക്കാന്‍
മഞ്ഞില്‍പുതച്ച പ്രഭാതം - സുവാരിനദിക്കുമുകളിലൊരു സൂര്യോദയം
ബോം ജീസസ് (ഇന്‍ഫാന്‍റ് ജീസസ് - ഉണ്ണിയേശുതന്നെ)ബസിലിക്കക്കുമുകളില്‍ സപ്തവര്‍ണക്കുടയുമായി സൂര്യന്‍ - നിര്‍മ്മാണം 1594-1605 കാലത്ത്.
ഡോള്‍ഫിനെത്തേടി - അഗോഡക്കോട്ടയുടെ താഴെക്കൂടി ഡോള്‍ഫിന്‍പോയന്‍റിലേക്കൊരു കടല്‍യാത്ര. ഒരാള്‍ക്ക് 200 രൂപയാണു നിരക്ക്. ഗാമയുടെ നാട്ടുകാരല്ലേ? പിടിച്ചുപറി പൈതൃകമായിക്കിട്ടിയതാണ്.പോട്ടെ എന്നുവയ്ക്കാം.
അതാ!...ഡോ..ള്‍ഫിന്‍ - അന്‍പതുവാരയ്ക്കപ്പുറത്ത് അതു തലകുത്തി മറിയുന്നു. പത്തുമിനിട്ടുനേരത്തേക്ക് ഒരു ഡോള്‍ഫിന്‍ സര്‍ക്കസ്സ്.
Tuesday, 7 February 2012
പലവക
ഇത്തിരിപ്പൂവേ പുവന്ന പൂവേ... ഇത്രനാളെങ്ങു നീ പോയിരുന്നു?
ഉദയം
അസ്തമയം
മത്സ്യാവതാരവും പ്രതീക്ഷിച്ച്
ഹേയ്! തവളയല്ലെന്നേ...ഇന്നത്തെ അമൃതേത്താ
ഉദയം
അസ്തമയം
മത്സ്യാവതാരവും പ്രതീക്ഷിച്ച്
ഹേയ്! തവളയല്ലെന്നേ...ഇന്നത്തെ അമൃതേത്താ
Saturday, 24 September 2011
ആദിത്യഹൃദയം
ഭാസ്കരന്‍ നിത്യനഹസ്കരനീശ്വരന്‍
സാക്ഷി സവിതാ സമസ്തലോകേക്ഷണന്‍
ഭാസ്വാന്‍ വിവസ്വാന്‍ നഭസ്വാന്‍ ഗഭസ്തിമാന്‍
ശാശ്വദന്‍ ശംഭു ശരണ്യന്‍ ശരണദന്‍ ... ആദിത്യനര്‍ക്കനരുണനനന്തഗന്‍
ജ്യോതിര്‍മ്മയന്‍ തപനന്‍ സവിതാ രവി ....
അന്ധകാരാന്ധകരായ നമോനമഃ
ചിന്താമണേ ചിദാനന്ദായതേ നമഃ
നീഹാരനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമഃ
* * * * * * * *
സാക്ഷി സവിതാ സമസ്തലോകേക്ഷണന്‍
ഭാസ്വാന്‍ വിവസ്വാന്‍ നഭസ്വാന്‍ ഗഭസ്തിമാന്‍
ശാശ്വദന്‍ ശംഭു ശരണ്യന്‍ ശരണദന്‍ ... ആദിത്യനര്‍ക്കനരുണനനന്തഗന്‍
ജ്യോതിര്‍മ്മയന്‍ തപനന്‍ സവിതാ രവി ....
അന്ധകാരാന്ധകരായ നമോനമഃ
ചിന്താമണേ ചിദാനന്ദായതേ നമഃ
നീഹാരനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമഃ
* * * * * * * *
കര്‍ക്കടമാസം കഴിഞ്ഞുവെന്നാകിലും
തര്‍ക്കമില്ലല്ലോ; ശ്രവിക്കില്‍ രാമായണം
കാര്‍ക്കശ്യമെല്ലാമകലും മനസ്സിലൊ-
രര്‍ക്കപ്രകാശം പരക്കും ദിനേദിനേ
Friday, 9 September 2011
പ്രകൃതിചിത്രം ഓണപ്പതിപ്പ്
ഇത് ഓണപ്പതിപ്പ്.
പൂക്കളം വികൃതിയാണ്.
പൂക്കള്‍ പ്രകൃതിയും.
അതിനാല്‍ പൂക്കള്‍കൊണ്ട്
ഓണാശംസകള്‍
മഴ തീര്‍ ... ന്നു
വെയില്‍ തെളിഞ്ഞു. ഇനി ഇവരെക്കാണുക
ഇവളൊരു തനി നാടന്‍ പൂങ്കൊടി
കടലും കടന്നേതോ ദൂരദേശത്തില്‍നിന്നും
വന്നതല്ലല്ലീയിവളിത്തോപ്പിന്‍ ചന്തം കൂട്ടാന്‍ !
നീലിമയോടെന്തു മന്ത്രിച്ചു നില്‍പ്പു നീ
നിര്‍മലേ, നിസ്സീമഭാഗ്യശാലീ,
ഇപ്രപഞ്ചത്തിന്‍ രഹസ്യമോ പൂന്പൊടി
തേടിയ ഭൃംഗത്തിന്‍ സൌഹാര്‍ദ്ദമോ?
കൃഷ്ണകിരീടം ചൂടി...
അലരി പൂത്തൂ കാവുകളില്‍ കുരുതിയൂത്തപോലെ..
ഇവളോ? ലജ്ജാവതി! - (ജാസിഗിഫ്റ്റിന്‍റേതല്ല);
തൊടുകില്‍ നാണംകൊണ്ടു ചൂളുമീ ശാഠ്യക്കാരി
നന്ത്യാര്‍വട്ടപ്പൂചിരിച്ചൂ. നാട്ടുമാവിന്‍റെ ചോട്ടില്‍ ..
മഴമുത്തണിഞ്ഞ മഞ്ഞപ്പൂവ്
ആരിതാ മഴച്ചാററില്‍ നീരാടിനിന്നീടുന്നൂ
ശ്വേതമാം പൂവോ ചിങ്ങരാത്രിതന്‍ മാലാഖയോ?
പേരറിയാത്തൊരു കാട്ടുപൂവേ നിന്‍റെ
നേരറിയുന്നു ഞാന്‍ പാടു..ന്നൂ
പൂക്കളം വികൃതിയാണ്.
പൂക്കള്‍ പ്രകൃതിയും.
അതിനാല്‍ പൂക്കള്‍കൊണ്ട്
ഓണാശംസകള്‍
മഴ തീര്‍ ... ന്നു
വെയില്‍ തെളിഞ്ഞു. ഇനി ഇവരെക്കാണുക
ഇവളൊരു തനി നാടന്‍ പൂങ്കൊടി
കടലും കടന്നേതോ ദൂരദേശത്തില്‍നിന്നും
വന്നതല്ലല്ലീയിവളിത്തോപ്പിന്‍ ചന്തം കൂട്ടാന്‍ !
നീലിമയോടെന്തു മന്ത്രിച്ചു നില്‍പ്പു നീ
നിര്‍മലേ, നിസ്സീമഭാഗ്യശാലീ,
ഇപ്രപഞ്ചത്തിന്‍ രഹസ്യമോ പൂന്പൊടി
തേടിയ ഭൃംഗത്തിന്‍ സൌഹാര്‍ദ്ദമോ?
കൃഷ്ണകിരീടം ചൂടി...
അലരി പൂത്തൂ കാവുകളില്‍ കുരുതിയൂത്തപോലെ..
ഇവളോ? ലജ്ജാവതി! - (ജാസിഗിഫ്റ്റിന്‍റേതല്ല);
തൊടുകില്‍ നാണംകൊണ്ടു ചൂളുമീ ശാഠ്യക്കാരി
നന്ത്യാര്‍വട്ടപ്പൂചിരിച്ചൂ. നാട്ടുമാവിന്‍റെ ചോട്ടില്‍ ..
മഴമുത്തണിഞ്ഞ മഞ്ഞപ്പൂവ്
ആരിതാ മഴച്ചാററില്‍ നീരാടിനിന്നീടുന്നൂ
ശ്വേതമാം പൂവോ ചിങ്ങരാത്രിതന്‍ മാലാഖയോ?
പേരറിയാത്തൊരു കാട്ടുപൂവേ നിന്‍റെ
നേരറിയുന്നു ഞാന്‍ പാടു..ന്നൂ
ഇനി അടുത്ത ഓണത്തിന്ന്...
Friday, 29 July 2011
Saturday, 9 July 2011
ആഷാഡക്കളികള്‍
ആഷാഡം ചുളിനീര്‍ത്തുന്ന
തിരശ്ശീല കണക്കിനേ
മഴമേഘം മറയ്ക്കുന്നൂ
നീലാകാശപ്പരപ്പിനെ
തുടുത്ത വിരലാല്‍ കാറില്‍
കസവിന്‍കര ചേര്‍ത്തിതാ
കാണുകൊ,ന്നിമവെട്ടാതെ-
തിരനോക്കുന്നു ഭാസ്കരന്‍
വന്നുനില്‍പ്പൂ മഹാമേഘം
പ്രകാശമകുടോജ്ജ്വലന്‍
ചെന്പിച്ച മുടിയും പാറി,
തുടങ്ങീ ഗ്രീഷ്മമര്‍ദ്ദനം!
മേഘകന്യകള്‍ മീട്ടുന്നൂ
സഹസ്രജലതന്ത്രികള്‍
സുധാവര്‍ഷിണി രാഗത്തില്‍ ;
തുടങ്ങീ വര്‍ഷഗീതികള്‍
വരവായ് ജലസംഗീത-
സ്നിഗ്ദ്ധമേനികളാര്‍ന്നവര്‍ ,
രാത്രികള്‍ ; മിന്നലിന്‍ കാഞ്ചീ-
നൂപുരങ്ങളണിഞ്ഞവര്‍
തുളുന്പിപ്പോയ്! തടംതല്ലാന്‍ ,
വക്കത്തെന്‍ പ്രിയഭാജനം
തിരശ്ശീല കണക്കിനേ
മഴമേഘം മറയ്ക്കുന്നൂ
നീലാകാശപ്പരപ്പിനെ
തുടുത്ത വിരലാല്‍ കാറില്‍
കസവിന്‍കര ചേര്‍ത്തിതാ
കാണുകൊ,ന്നിമവെട്ടാതെ-
തിരനോക്കുന്നു ഭാസ്കരന്‍
വന്നുനില്‍പ്പൂ മഹാമേഘം
പ്രകാശമകുടോജ്ജ്വലന്‍
ചെന്പിച്ച മുടിയും പാറി,
തുടങ്ങീ ഗ്രീഷ്മമര്‍ദ്ദനം!
മേഘകന്യകള്‍ മീട്ടുന്നൂ
സഹസ്രജലതന്ത്രികള്‍
സുധാവര്‍ഷിണി രാഗത്തില്‍ ;
തുടങ്ങീ വര്‍ഷഗീതികള്‍
വരവായ് ജലസംഗീത-
സ്നിഗ്ദ്ധമേനികളാര്‍ന്നവര്‍ ,
രാത്രികള്‍ ; മിന്നലിന്‍ കാഞ്ചീ-
നൂപുരങ്ങളണിഞ്ഞവര്‍
തുളുന്പിപ്പോയ്! തടംതല്ലാന്‍ ,
കുതിക്കാന്‍ പുഴതന്‍ മനം
വരവായ് മമഹര്‍ഷത്തിന്‍
ദിനരാത്രികള്‍, ധാത്രികള്‍
കാത്തിരിപ്പൂ പടിഞ്ഞാറിന്വക്കത്തെന് പ്രിയഭാജനം
പോകയായ് വിരഹത്തീയില്‍
കുളിരായുയിരാകുവാന്‍
.......................................
പച്ചപ്പിന്‍ നാന്പു വാടോത്തോ -
രുള്ളിന്നുമുള്ളമുള്ളവര്‍
അവര്‍ക്കു കാണുവാനാണീ-
യാഷാഡക്കളി, കൂട്ടരെ!
Subscribe to:
Posts (Atom)