Friday 13 April 2012

മാര്‍ച്ച് പകുതിക്കുമുന്‍പ് പൂത്തുലഞ്ഞു. ഇനി യൊരു വേനല്‍മഴ വന്നാല്‍ തീര്‍ന്നതുതന്നെ.

സമയം നട്ടുച്ച. മഴയുടെ പുറപ്പാടുണ്ട്.
സൂര്യന്‍ കരിമ്പുതപ്പിനുള്ളിലേക്ക്.
ദാ... എത്തിപ്പോയി.
ഒന്നു തകര്‍ത്തു. പിന്നാലെ നനഞ്ഞ സന്ധ്യ!

Sunday 1 April 2012

ഗോവന്‍ കാഴ്ചകള്‍ - 5

എങ്ങനെയുണ്ട് ഈ സോളാര്‍ ലാമ്പ്? സാക്ഷാല്‍ സൂര്യന്‍തന്നെ. നാലുമണിയുടെ സൂര്യന്‍ - കോള്‍വാ ബീച്ചിലേക്കു നടക്കുമ്പോള്‍ ഒരു വിളക്കുകാലിന്നുമുകളില്‍ കൃത്യമായികിട്ടി.
കോള്‍വാ ബീച്ച്. കലാംഗുടെ(കലാങ്ങോട്ട്?)ബീച്ചിനേക്കാള്‍ വൃത്തിയും വെടിപ്പുമുള്ള ബീച്ചാണിത്. കടലിന്നുമുകളില്‍ സഞ്ചാരികളുടെ പാരാസെയിലിംഗ്. അധികവും സായിപ്പന്മാരാണ്. അവര്‍ക്ക് ഇവിടെ സ്വന്തം നാട്ടിലേക്കാള്‍ കുറഞ്ഞ നിരക്കില്‍ കടലിന്നുമുകളിലൂടെ റാകിപ്പറക്കാം.
പാരാസെയിലിംഗ്- ഒരു ക്ലോസപ്പ്. മൂന്നു സാഹസികര്‍ കടലിന്നു മുകളില്‍.
സൂര്യന്‍ പടിഞ്ഞാറു ചാഞ്ഞു. വെള്ളം നിറഞ്ഞ നുനുത്ത മണലില്‍ സൂര്യന്‍റെ പ്രതിഫലനം.
കടലില്‍ തിമിര്‍ക്കുന്നവര്‍ക്ക് ഇനിയും മതിയായിട്ടില്ല. ഇരുളുന്ന കടലിലേക്ക് ഒരു ബോട്ട് കുതിക്കാനൊരുങ്ങുന്നു.
തല്‍ക്കാലം ഗോവന്‍കാഴ്ചകള്‍ ഇവിടെ തീരുന്നു.
എങ്ങനെയുണ്ട് ഈ സോളാര്‍ ലാമ്പ്. സാക്ഷാല്‍ സൂര്യന്‍തന്നെ. നാലുമണിയുടെ സൂര്യന്‍. നല്ല വെയില്. കൂളിംഗ് ഗ്ലാസിന്‍റെ ചില്ലില്‍ക്കൂടി എടുത്തതാണിത്. കോള്‍വാ ബീച്ചിലേക്കു പോകുന്നവഴി കിട്ടിയ ദൃശ്യം.



ഗോവന്‍ കാഴ്ചകള്‍ - 5

അതേ, ഗോവന്‍കാഴ്ചതന്നെ