Tuesday, 14 August 2012

ചില മഴക്കാലക്കാഴ്ചകള്‍

കുറച്ചുനാളായി ചിത്രച്ചെപ്പു തുറന്നിട്ട്. ഇപ്പോള്‍ ഇതാ ഇങ്ങനെ ചില കാഴ്ചകള്‍


മഴയൊരുക്കത്തിനിടയില്‍ ഒരു ഉച്ചസ്സൂര്യന്‍ -


പ്രേതവും പിശാചുമൊന്നുമല്ല, മഴമേഘത്തിന്‍റെ വരവാണ്


കാറിന്‍റെ ചില്ലില്‍ക്കൂടി ഒരു മഴക്കാഴ്ച


മുറ്റത്തെ ശാന്തസമുദ്രം -!
മഴകൊടുത്ത വര്‍ണമാലയുമായി സൂര്യന്‍


മഴമാറി.ഇനി ചിരിക്കാം. ഒരു നാലുമണിസ്സൂര്യന്‍

Thursday, 24 May 2012

സന്ധ്യകള്‍ പലവിധം


പെരിയാറില്‍ കുളിക്കാനിറങ്ങിയ സന്ധ്യ-അതോ തോണികളിക്കാനോ?


മലയാറ്റൂരില്‍നിന്ന് - പൊന്നിന്‍കുരിശുമുത്തപ്പന് സന്ധ്യയുടെ കുങ്കുമാര്‍ച്ചന


അതിരപ്പള്ളിക്കുതാഴെ ചാലക്കുടിപ്പുഴയില്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്കു ചാഞ്ഞിറങ്ങുന്ന സൂര്യന്‍ - സന്ധ്യയാകുന്നതേയുള്ളൂ. താഴെ തുമ്പൂര്‍മുഴിയെത്തുമ്പോഴേക്ക് സന്ധ്യയാവും.


തുമ്പൂര്‍മുഴി - വരളുന്ന പുഴക്കുമീതേ ദുഖിതയായ സന്ധ്യ.


കാലടിയിലെ സന്ധ്യ
വേമ്പനാട്ടുകായലില്‍ - വല്ലാര്‍പ്പാടത്തുനിന്നുള്ള കാഴ്ച

Friday, 13 April 2012

മാര്‍ച്ച് പകുതിക്കുമുന്‍പ് പൂത്തുലഞ്ഞു. ഇനി യൊരു വേനല്‍മഴ വന്നാല്‍ തീര്‍ന്നതുതന്നെ.

സമയം നട്ടുച്ച. മഴയുടെ പുറപ്പാടുണ്ട്.
സൂര്യന്‍ കരിമ്പുതപ്പിനുള്ളിലേക്ക്.
ദാ... എത്തിപ്പോയി.
ഒന്നു തകര്‍ത്തു. പിന്നാലെ നനഞ്ഞ സന്ധ്യ!

Sunday, 1 April 2012

ഗോവന്‍ കാഴ്ചകള്‍ - 5

എങ്ങനെയുണ്ട് ഈ സോളാര്‍ ലാമ്പ്? സാക്ഷാല്‍ സൂര്യന്‍തന്നെ. നാലുമണിയുടെ സൂര്യന്‍ - കോള്‍വാ ബീച്ചിലേക്കു നടക്കുമ്പോള്‍ ഒരു വിളക്കുകാലിന്നുമുകളില്‍ കൃത്യമായികിട്ടി.
കോള്‍വാ ബീച്ച്. കലാംഗുടെ(കലാങ്ങോട്ട്?)ബീച്ചിനേക്കാള്‍ വൃത്തിയും വെടിപ്പുമുള്ള ബീച്ചാണിത്. കടലിന്നുമുകളില്‍ സഞ്ചാരികളുടെ പാരാസെയിലിംഗ്. അധികവും സായിപ്പന്മാരാണ്. അവര്‍ക്ക് ഇവിടെ സ്വന്തം നാട്ടിലേക്കാള്‍ കുറഞ്ഞ നിരക്കില്‍ കടലിന്നുമുകളിലൂടെ റാകിപ്പറക്കാം.
പാരാസെയിലിംഗ്- ഒരു ക്ലോസപ്പ്. മൂന്നു സാഹസികര്‍ കടലിന്നു മുകളില്‍.
സൂര്യന്‍ പടിഞ്ഞാറു ചാഞ്ഞു. വെള്ളം നിറഞ്ഞ നുനുത്ത മണലില്‍ സൂര്യന്‍റെ പ്രതിഫലനം.
കടലില്‍ തിമിര്‍ക്കുന്നവര്‍ക്ക് ഇനിയും മതിയായിട്ടില്ല. ഇരുളുന്ന കടലിലേക്ക് ഒരു ബോട്ട് കുതിക്കാനൊരുങ്ങുന്നു.
തല്‍ക്കാലം ഗോവന്‍കാഴ്ചകള്‍ ഇവിടെ തീരുന്നു.
എങ്ങനെയുണ്ട് ഈ സോളാര്‍ ലാമ്പ്. സാക്ഷാല്‍ സൂര്യന്‍തന്നെ. നാലുമണിയുടെ സൂര്യന്‍. നല്ല വെയില്. കൂളിംഗ് ഗ്ലാസിന്‍റെ ചില്ലില്‍ക്കൂടി എടുത്തതാണിത്. കോള്‍വാ ബീച്ചിലേക്കു പോകുന്നവഴി കിട്ടിയ ദൃശ്യം.ഗോവന്‍ കാഴ്ചകള്‍ - 5

അതേ, ഗോവന്‍കാഴ്ചതന്നെWednesday, 14 March 2012

ഗോവന്‍ കാഴ്ചകള്‍ - 4
ദോനാപൌലയിലെ കടല്‍പ്പാലം -


ഈ കടല്‍പ്പാലത്തില്‍നിന്നുചാടി ആരോ ആത്മഹത്യചെയ്തതുകൊണ്ട്(നീന്താനറിയാത്തവരായിരിക്കണം)
ഈ പാലത്തെ സൂയിസൈഡ് പോയന്‍റ് എന്നു വിളിക്കുമത്രേ.പാലത്തിലേക്കുള്ള വഴി.
സഞ്ചാരികളെ കാത്തിരിക്കുന്ന കച്ചവടക്കാര്‍
ഇവിടെനിന്നു തുണിത്തരങ്ങള്‍ വിലപേശിവാങ്ങാം.
പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കടല്‍


പാലത്തിലേക്കുള്ള വഴി ചെന്നവസാനിക്കുന്നത് ഒരു ദ്വീപിലെ പാറക്കൂട്ടത്തില്‍ കെട്ടിപ്പൊക്കിയ വീക്ഷണഗോപുരത്തിലേക്കാണ്. പടവുകള്‍ കയറി മുകളിലെത്തിയാല്‍ പൊരിവെയിലില്‍ തിളക്കുന്ന ആകാശവും നരച്ച കടലും നോക്കിനില്‍ക്കാം

താഴെ തിരക്കൈകളും കാറ്റും ചേര്‍ന്നു നിര്‍മ്മിച്ച ശില്പം. ആഫ്രിക്കന്‍ഗോത്രനിര്‍മ്മിതിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു മുഖംപോലെ.

Saturday, 3 March 2012

ഗോവന്‍കാഴ്ചകള്‍ - 3

സമയം നട്ടുച്ച. വെയിലില്‍ തിളങ്ങുന്ന മാണ്ഡോവീനദി.ഓടുന്ന ബസ്സില്‍നിന്നൊരു കാഴ്ച.
സുവാരിനദിയിലെ സൂര്യോദയം - മറ്റൊരു ദൃശ്യം.
മാണ്ഡോവിയിലെ രാക്കാഴ്ചകള്‍ - ബോട്ടില്‍നിന്നുള്ള ദൃശ്യങ്ങള്‍ഇതൊരു കാസിനോയാണ്. കോടികളുടെ ചൂതുകളി നടക്കുന്ന സ്ഥലം. ഇന്ത്യക്കാരും വിദേശീയരുമായ കോടീശ്വരന്മാരുടെ വിനോദഗൃഹം.

Thursday, 23 February 2012

ഗോവന്‍ കാഴ്ചകള്‍ - 2

ഗോവന്‍ കാഴ്ചകള്‍ വീണ്ടും.
കലാംഗുഡെ ബീച്ചില്‍നിന്നുള്ള ദൃശ്യങ്ങള്‍ - സാഹസികന്മാര്‍ വാട്ടര്‍സ്കൂട്ടറില്‍ കുതിക്കാനും പാരച്യൂട്ടില്‍ തൂങ്ങി തിരകള്‍ക്കുമീതെ പറക്കാനും ഇവിടെയെത്തുന്നു. ഒരു കിലോമീറ്ററകലെ ഒരു പാരച്യൂട്ട്. ഏതോ സായിപ്പന്മാര്‍ പാരാസെയ് ലിംഗ് നടത്തുകയാണ്. വിദേശത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ ഇത്തരം അഭ്യാസങ്ങള്‍ നടത്താം.
ഇതൊരു വാട്ടര്‍സ്കൂട്ടറാണ്. നാട്ടുകാരായ പയ്യന്മാരുടെ ഹരമാണിത്. പരസ്യങ്ങളില്‍ കാണുന്ന ബോളീവുഡ് താരങ്ങളെപ്പോലെ തിമര്‍ക്കുകയാണവര്‍ - ഇതില്‍ കയറാന്‍ വിദേശികളെ അധികം കണ്ടില്ല. അവര്‍ക്ക് ആകാശയാനമാണു പത്ഥ്യമെന്നു തോന്നുന്നു. അല്ലെങ്കിലും സായിപ്പിന്‍റെ കണ്ണ് ഉയരങ്ങളിലാണല്ലോ.
ഇതാ രണ്ടെണ്ണം തിമര്‍ക്കുന്നു
ഒരെണ്ണംകൂടി കടലിലേക്കിറങ്ങാന്‍ വെമ്പിനില്‍ക്കുകയാണ്. അതോ ഒന്നോടി കരയില്‍ വിശ്രമിക്കാന്‍ വന്നതോ?
കരയും തിരയും. നുനുത്തമണലില്‍ തിരവന്നിറങ്ങുന്നത് നല്ല കാഴ്ചയാണ്. നനവുള്ള മണല്‍ കണ്ണാടിപോലെ തിളങ്ങുന്നു. പശ്ചാത്തലത്തില്‍ കടല്‍ക്കുളിക്കാര്‍ -

ഗോവ ന്‍ കാഴ്ചകള്‍ - 2

Monday, 20 February 2012

പറങ്കികളുടെ നാട്ടിലേക്ക് - ഗോവ ന്‍ കാഴ്ചകള്‍ -1

ഇത്തവണ മറുനാടന്‍ കാഴ്ചകളാവട്ടെ. ഗോവ.
അഗോഡക്കോട്ട - ഡോള്‍ഫിന്‍പോയന്‍റില്‍നിന്നൊരു കാഴ്ച. 1609-12 ലാണ് പോര്‍ച്ചുഗീസുകാര്‍ ഇതു നിര്‍മ്മിച്ചത്. മാണ്ഡോവിനദിയിലൂടെയുള്ള കച്ചവടം കൈക്കലാക്കാന്‍
മഞ്ഞില്‍പുതച്ച പ്രഭാതം - സുവാരിനദിക്കുമുകളിലൊരു സൂര്യോദയം
ബോം ജീസസ് (ഇന്‍ഫാന്‍റ് ജീസസ് - ഉണ്ണിയേശുതന്നെ)ബസിലിക്കക്കുമുകളില്‍ സപ്തവര്‍ണക്കുടയുമായി സൂര്യന്‍ - നിര്‍മ്മാണം 1594-1605 കാലത്ത്.
ഡോള്‍ഫിനെത്തേടി - അഗോഡക്കോട്ടയുടെ താഴെക്കൂടി ഡോള്‍ഫിന്‍പോയന്‍റിലേക്കൊരു കടല്‍യാത്ര. ഒരാള്‍ക്ക് 200 രൂപയാണു നിരക്ക്. ഗാമയുടെ നാട്ടുകാരല്ലേ? പിടിച്ചുപറി പൈതൃകമായിക്കിട്ടിയതാണ്.പോട്ടെ എന്നുവയ്ക്കാം.
അതാ!...ഡോ..ള്‍ഫിന്‍ - അന്‍പതുവാരയ്ക്കപ്പുറത്ത് അതു തലകുത്തി മറിയുന്നു. പത്തുമിനിട്ടുനേരത്തേക്ക് ഒരു ഡോള്‍ഫിന്‍ സര്‍ക്കസ്സ്.