Wednesday 14 March 2012

ഗോവന്‍ കാഴ്ചകള്‍ - 4












ദോനാപൌലയിലെ കടല്‍പ്പാലം -


ഈ കടല്‍പ്പാലത്തില്‍നിന്നുചാടി ആരോ ആത്മഹത്യചെയ്തതുകൊണ്ട്(നീന്താനറിയാത്തവരായിരിക്കണം)
ഈ പാലത്തെ സൂയിസൈഡ് പോയന്‍റ് എന്നു വിളിക്കുമത്രേ.



പാലത്തിലേക്കുള്ള വഴി.
സഞ്ചാരികളെ കാത്തിരിക്കുന്ന കച്ചവടക്കാര്‍
ഇവിടെനിന്നു തുണിത്തരങ്ങള്‍ വിലപേശിവാങ്ങാം.




പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കടല്‍


പാലത്തിലേക്കുള്ള വഴി ചെന്നവസാനിക്കുന്നത് ഒരു ദ്വീപിലെ പാറക്കൂട്ടത്തില്‍ കെട്ടിപ്പൊക്കിയ വീക്ഷണഗോപുരത്തിലേക്കാണ്. പടവുകള്‍ കയറി മുകളിലെത്തിയാല്‍ പൊരിവെയിലില്‍ തിളക്കുന്ന ആകാശവും നരച്ച കടലും നോക്കിനില്‍ക്കാം

താഴെ തിരക്കൈകളും കാറ്റും ചേര്‍ന്നു നിര്‍മ്മിച്ച ശില്പം. ആഫ്രിക്കന്‍ഗോത്രനിര്‍മ്മിതിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു മുഖംപോലെ.

Saturday 3 March 2012

ഗോവന്‍കാഴ്ചകള്‍ - 3

സമയം നട്ടുച്ച. വെയിലില്‍ തിളങ്ങുന്ന മാണ്ഡോവീനദി.ഓടുന്ന ബസ്സില്‍നിന്നൊരു കാഴ്ച.
സുവാരിനദിയിലെ സൂര്യോദയം - മറ്റൊരു ദൃശ്യം.
മാണ്ഡോവിയിലെ രാക്കാഴ്ചകള്‍ - ബോട്ടില്‍നിന്നുള്ള ദൃശ്യങ്ങള്‍



ഇതൊരു കാസിനോയാണ്. കോടികളുടെ ചൂതുകളി നടക്കുന്ന സ്ഥലം. ഇന്ത്യക്കാരും വിദേശീയരുമായ കോടീശ്വരന്മാരുടെ വിനോദഗൃഹം.