Saturday 24 September 2011

ആദിത്യഹൃദയം

 ഭാസ്കരന്‍ നിത്യനഹസ്കരനീശ്വരന്‍
സാക്ഷി സവിതാ സമസ്തലോകേക്ഷണന്‍
 ഭാസ്വാന്‍ വിവസ്വാന്‍ നഭസ്വാന്‍ ഗഭസ്തിമാന്‍
ശാശ്വദന്‍ ശംഭു ശരണ്യന്‍ ശരണദന്‍ ...
 ആദിത്യനര്‍ക്കനരുണനനന്തഗന്‍

ജ്യോതിര്‍മ്മയന്‍ തപനന്‍ സവിതാ രവി ....
 അന്ധകാരാന്ധകരായ നമോനമഃ

 ചിന്താമണേ ചിദാനന്ദായതേ നമഃ
  നീഹാരനാശകരായ നമോനമഃ
  ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമഃ
* * * * * * * *
കര്‍ക്കടമാസം കഴിഞ്ഞുവെന്നാകിലും 
തര്‍ക്കമില്ലല്ലോ; ശ്രവിക്കില്‍ രാമായണം
കാര്‍ക്കശ്യമെല്ലാമകലും മനസ്സിലൊ-
രര്‍ക്കപ്രകാശം പരക്കും ദിനേദിനേ


Friday 9 September 2011

പ്രകൃതിചിത്രം ഓണപ്പതിപ്പ്

 ഇത് ഓണപ്പതിപ്പ്. 
പൂക്കളം വികൃതിയാണ്.
പൂക്കള്‍ പ്രകൃതിയും.
അതിനാല്‍ പൂക്കള്‍കൊണ്ട്  
ഓണാശംസകള്‍




മഴ തീര്‍ ... ന്നു

 വെയില്‍ തെളിഞ്ഞു. ഇനി ഇവരെക്കാണുക
ഇവളൊരു തനി നാടന്‍ പൂങ്കൊടി 
കടലും കടന്നേതോ ദൂരദേശത്തില്‍നിന്നും
വന്നതല്ലല്ലീയിവളിത്തോപ്പിന്‍ ചന്തം കൂട്ടാന്‍ !
നീലിമയോടെന്തു മന്ത്രിച്ചു നില്‍പ്പു നീ
നിര്‍മലേ, നിസ്സീമഭാഗ്യശാലീ,
ഇപ്രപഞ്ചത്തിന്‍ രഹസ്യമോ പൂന്പൊടി
തേടിയ ഭൃംഗത്തിന്‍ സൌഹാര്‍ദ്ദമോ? 
 കൃഷ്ണകിരീടം ചൂടി...
 അലരി പൂത്തൂ കാവുകളില്‍ കുരുതിയൂത്തപോലെ..
ഇവളോ?  ലജ്ജാവതി! - (ജാസിഗിഫ്റ്റിന്‍റേതല്ല);
തൊടുകില്‍ നാണംകൊണ്ടു ചൂളുമീ ശാഠ്യക്കാരി
 നന്ത്യാര്‍വട്ടപ്പൂചിരിച്ചൂ. നാട്ടുമാവിന്‍റെ ചോട്ടില്‍ ..
മഴമുത്തണിഞ്ഞ മഞ്ഞപ്പൂവ്

ആരിതാ മഴച്ചാററില്‍ നീരാടിനിന്നീടുന്നൂ
ശ്വേതമാം പൂവോ  ചിങ്ങരാത്രിതന്‍ മാലാഖയോ?

പേരറിയാത്തൊരു കാട്ടുപൂവേ നിന്‍റെ
നേരറിയുന്നു ഞാന്‍ പാടു..ന്നൂ
ഇനി അടുത്ത ഓണത്തിന്ന്...

Friday 29 July 2011

കര്‍ക്കിടകക്കാഴ്ചകള്‍

 ഈ പോമറേനിയന്‍ നായ്ക്കുട്ടിക്ക് ക്ലൌഡി എന്നു പേരിട്ടാലോ?
 ഇതല്ലേ സോളാര്‍ ടോര്‍ച്ച്?
 ഹൌ എന്തൊരു വരവ്!
 തകര്‍ക്കും - സംശല്യ!
 നട്ടുച്ചയ്ക്കിരുട്ട്!!!
 ധാരമുറിയാത്ത മാരി
 ഒന്നടങ്ങി
 ഇനി ചിരിക്കാം -
സന്ധ്യക്കൊരു സൂര്യതിലകം

Saturday 9 July 2011

ആഷാഡക്കളികള്‍

 ആഷാഡം ചുളിനീര്‍ത്തുന്ന
തിരശ്ശീല കണക്കിനേ
 മഴമേഘം മറയ്ക്കുന്നൂ
 നീലാകാശപ്പരപ്പിനെ
തുടുത്ത വിരലാല്‍ കാറില്‍
കസവിന്‍കര ചേര്‍ത്തിതാ
 കാണുകൊ,ന്നിമവെട്ടാതെ-
തിരനോക്കുന്നു ഭാസ്കരന്‍
 വന്നുനില്‍പ്പൂ മഹാമേഘം
 പ്രകാശമകുടോജ്ജ്വലന്‍
ചെന്പിച്ച മുടിയും പാറി,
 തുടങ്ങീ ഗ്രീഷ്മമര്‍ദ്ദനം!
മേഘകന്യകള്‍ മീട്ടുന്നൂ
സഹസ്രജലതന്ത്രികള്‍
 സുധാവര്‍ഷിണി രാഗത്തില്‍ ;
തുടങ്ങീ വര്‍ഷഗീതികള്‍
 വരവായ് ജലസംഗീത-
സ്നിഗ്ദ്ധമേനികളാര്‍ന്നവര്‍ ,
രാത്രികള്‍ ; മിന്നലിന്‍ കാഞ്ചീ-
നൂപുരങ്ങളണിഞ്ഞവര്‍

 തുളുന്പിപ്പോയ്! തടംതല്ലാന്‍ ,
കുതിക്കാന്‍ പുഴതന്‍ മനം
വരവായ് മമഹര്‍ഷത്തിന്‍
ദിനരാത്രികള്‍, ധാത്രികള്‍ 
കാത്തിരിപ്പൂ പടിഞ്ഞാറിന്‍
വക്കത്തെന്‍ പ്രിയഭാജനം

പോകയായ് വിരഹത്തീയില്‍
കുളിരായുയിരാകുവാന്‍
.......................................
പച്ചപ്പിന്‍ നാന്പു വാടോത്തോ - 
രുള്ളിന്നുമുള്ളമുള്ളവര്‍
അവര്‍ക്കു കാണുവാനാണീ-
യാഷാഡക്കളി, കൂട്ടരെ!

Monday 27 June 2011

റെയിലോരക്കാഴ്ചകള്‍

ഉരുക്കുരുളുകള്‍ ചുഴികളായ് ചുറ്റും
കരുത്തിന്‍റേതായ മഹാപ്രവാഹത്തില്‍
നടനം ചെയ്തുപോം പുകവണ്ടിയുടെ
ജടാഭാരം പാറിപ്പറക്കുന്നൂ പിന്‍പേ -  വള്ളത്തോള്‍നഗറില്‍നിന്നൊരു ദൃശ്യം
 കളകളം കായലോളങ്ങള്‍ പാടി ...പാലത്തിന്നപ്പുറത്ത് കടലുണ്ടിക്കായലും അറബിക്കടലും ചേരുന്നു.
പാലക്കാടന്‍ ഗ്രാമഭംഗി - ഒരു പട്ടാമ്പിക്കാഴ്ച
 കുടുംബയോഗം - ഷൊര്‍ണൂര്‍ പ്ലാറ്റ്ഫോം
 തൈ...യ് തിത്തത്തരികിട തൈയ് - കാകനൃത്തം
 പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍
പ്രേതംകണക്കെ ക്ഷണത്താല്‍ വളരവേ
ജടാസൂര്യന്‍ ? സൂര്യജട ?
 ചേക്കേറാന്‍ നേരമായി. അന്തി മയങ്ങുന്നേരം ...ഗ്രാമ...