Saturday 9 July 2011

ആഷാഡക്കളികള്‍

 ആഷാഡം ചുളിനീര്‍ത്തുന്ന
തിരശ്ശീല കണക്കിനേ
 മഴമേഘം മറയ്ക്കുന്നൂ
 നീലാകാശപ്പരപ്പിനെ
തുടുത്ത വിരലാല്‍ കാറില്‍
കസവിന്‍കര ചേര്‍ത്തിതാ
 കാണുകൊ,ന്നിമവെട്ടാതെ-
തിരനോക്കുന്നു ഭാസ്കരന്‍
 വന്നുനില്‍പ്പൂ മഹാമേഘം
 പ്രകാശമകുടോജ്ജ്വലന്‍
ചെന്പിച്ച മുടിയും പാറി,
 തുടങ്ങീ ഗ്രീഷ്മമര്‍ദ്ദനം!
മേഘകന്യകള്‍ മീട്ടുന്നൂ
സഹസ്രജലതന്ത്രികള്‍
 സുധാവര്‍ഷിണി രാഗത്തില്‍ ;
തുടങ്ങീ വര്‍ഷഗീതികള്‍
 വരവായ് ജലസംഗീത-
സ്നിഗ്ദ്ധമേനികളാര്‍ന്നവര്‍ ,
രാത്രികള്‍ ; മിന്നലിന്‍ കാഞ്ചീ-
നൂപുരങ്ങളണിഞ്ഞവര്‍

 തുളുന്പിപ്പോയ്! തടംതല്ലാന്‍ ,
കുതിക്കാന്‍ പുഴതന്‍ മനം
വരവായ് മമഹര്‍ഷത്തിന്‍
ദിനരാത്രികള്‍, ധാത്രികള്‍ 
കാത്തിരിപ്പൂ പടിഞ്ഞാറിന്‍
വക്കത്തെന്‍ പ്രിയഭാജനം

പോകയായ് വിരഹത്തീയില്‍
കുളിരായുയിരാകുവാന്‍
.......................................
പച്ചപ്പിന്‍ നാന്പു വാടോത്തോ - 
രുള്ളിന്നുമുള്ളമുള്ളവര്‍
അവര്‍ക്കു കാണുവാനാണീ-
യാഷാഡക്കളി, കൂട്ടരെ!

1 comment:

  1. MASHE.............
    ITHELLAAM GAMBHIRA CHITHRA VAZHIKAL THANNE.........

    ReplyDelete