Sunday 17 April 2011

വേനല്‍മഴ: 
മേഘം നിന്‍ പള്ളിത്തേര്‍ മിന്നല്‍നിന്‍ പള്ളിവാള്‍ 
ഉന്നതമാമിടി നിന്‍പടഹം...
ചണ്ഡപ്രവേഗം മുടിയഴിച്ചാടി നീ
ചണ്ഡികേയൂഴിയെ ഞെട്ടിക്കില്ലേ
പിന്നെയതുതീര്‍ന്നു പുഞ്ചിരിക്കൊള്ളും നീ
സപ്തവര്‍ണോജ്ജ്വലഭാവവുമായ്

1 comment:

  1. വളരെ നല്ല ആശയം .മലയാള കവിതയിലൂടെ പ്രക്രുതിചിത്ത്ര ങ്ങളുണരട്ടേ.....

    ReplyDelete