Sunday 29 May 2011

കാട്ടാറിന്‍റെ കരച്ചില്‍ - ഇടപ്പള്ളി

 കുലഗിരിയൊന്നിന്‍ കഴല്‍ചുംബിക്കുന്ന - നലമെഴുമൊരു നളിനിതന്നുള്ളില്‍
ഒളിച്ചിരുന്നുഞാനൊരായിരം കൊല്ലം - വെളിച്ചമെന്നുള്ളതറിഞ്ഞിടാതഹോ!
.........
കുതിച്ചുഞാനൂഴിപ്പരപ്പിലേക്കെന്നാല്‍ - പതിച്ചിതു കഷ്ടം ശിലാതലം തന്നില്‍

 എടുത്തവിടെനിന്നിവളെ,യാവന - പ്പടര്‍പ്പൊരമ്മപോല്‍ പുണര്‍ന്നു ലാളിച്ചാള്‍ .
പരിചില്‍ ശാന്തത പരിലസിക്കുമെന്‍ - പരിസരമെല്ലാം പരമസുന്ദരം
 കളിയാടീടുവാന്‍ കുളിരിളം തെന്നല്‍ - പുളകം പൂശുവാന്‍ പുതുകുസുമങ്ങള്‍
കുണുങ്ങിയോടുവാന്‍ തൃണതലപ്പര - പ്പിണങ്ങിയെന്നിലന്നഖിലഭാഗ്യവും.
 മദീയഭാഗ്യത്തില്‍ മനം മയങ്ങി ഞാന്‍ - മദാലസയായിച്ചരിച്ചിതക്കാലം.
തടത്തില്‍ നില്‍ക്കുന്ന ചെടിനിരയെന്നി - ലിടയ്ക്കു സുസ്മിതം പൊഴിച്ചു പൂക്കളാല്‍
തുളുന്പിയാനന്ദമകക്കുരുന്നില്‍ ഞാന്‍ - പളുങ്കുമാല്യങ്ങളവയിലര്‍പ്പിച്ചു.
കിളിനിരകള്‍തന്‍ കളകളസ്വനം - കുളിരിയറ്റിയെന്നകതളിരിങ്കല്‍
പകരം ഞാന്‍ വീണാക്വണിതം മേല്‍ക്കുമേല്‍ - പകര്‍ന്നിതന്നാളപ്പതംഗപാളിയില്‍ ;
 തടില്ലതപോലെ തരളമേനിയില്‍ - തടംതല്ലിത്തകര്‍ത്തൊലിച്ച നാളുകള്‍
-മദീയജീവിതപ്രഭാതവേളകള്‍ - 
മറഞ്ഞുപോ;-യിനി വരില്ലൊരിക്കലും...

2 comments:

  1. ഇതെവിടെയാ മാഷെ?

    ReplyDelete
  2. പുഴ ഒഴുകും വഴികള്‍.....

    ReplyDelete